ദുബായ് > റെഡ് ക്രസന്റ്, ദുബായ് പോലീസിന്റെ ഗതാഗത സുരക്ഷാ വകുപ്പ്, Keolis-MHI എന്നിവയുടെ സഹകരണത്തോടെ RTA സ്കൂൾ വിദ്യാർത്ഥികൾക്ക് ബാഗുകളും മറ്റും വിതരണം ചെയ്തു.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, കമ്മ്യൂണിറ്റി സംരംഭങ്ങളുടെ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള ക്യാമ്പയിനുകളും നടത്താറുണ്ട്
ഇത്തവണ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷത്തെ പുസ്തകങ്ങൾ, പേന, പെൻസിൽ സ്കെയിൽ തുടങ്ങി എല്ലാ അടിസ്ഥാന വിദ്യാഭ്യാസ സാമഗ്രികളും അടങ്ങുന്ന ബാഗ് നൽകികൊണ്ട് "ബാക്ക് ടു സ്കൂൾ" ക്യാമ്പയിനാണ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..