18 December Thursday

ചരക്കുകളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് ബി20 ഉച്ചകോടിയിൽ യുഎഇ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

അബുദാബി> ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കാൻ കൂടുതൽ അന്താരാഷ്ട്ര നടപടിക്ക് ഇന്ത്യയിൽ നടന്ന ബി20 ഉച്ചകോടിയിൽ യുഎഇ ആഹ്വാനം ചെയ്തു. ബഹുമുഖ വ്യാപാര സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വിന്യാസം ത്വരിതപ്പെടുത്തുന്നതിനും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഊന്നിപ്പറഞ്ഞു. ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ മറ്റ് മന്ത്രിമാരെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിസംബോധന ചെയ്തു. ബഹുമുഖ വ്യാപാര സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിനത്തിൽ G20 വ്യാപാര മന്ത്രിമാർക്കായി നടത്തിയ പ്രത്യേക സമ്മേളനത്തിൽ, ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ ഒഴുക്ക് സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും പ്രധാന ചാലകമായി നിലനിൽക്കുന്നുവെന്ന് യുഎഇയുടെ അൽ സെയൂദി വ്യക്തമാക്കി. 2022-ൽ 2.233 ദിർഹത്തിലെത്തി (AED 2.233) ആദ്യമായി 2 ട്രില്യൺ ദിർഹം കടന്ന യു എ ഇ യുടെ എണ്ണ ഇതര വ്യാപാര കണക്കുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയുടെ സാമ്പത്തിക അജണ്ടയിലെ വ്യാപാരത്തിന്റെ പങ്കിനെ മന്ത്രി ഉയർത്തിക്കാട്ടുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top