01 July Tuesday

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

മനാമ> അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷികം ബഹ്റൈൻ പ്രതിഭ സമുചിതമായി ആചരിച്ചു. സലീഹിയയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ അധ്യക്ഷനായി. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ സഖാവ് അഴീക്കോടൻ രക്തസാക്ഷി അനുസ്മരണം നടത്തി. രക്ഷാധികാരി സമിതി അംഗം എ വി അശോകൻ, മുഖ്യ രക്ഷാധികാരി ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top