28 March Thursday

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈനുള്ള അവാർഡ്‌ എട്ടാം തവണയും ഫ്ലൈനാസ് വേൾഡ് ട്രാവലിന്‌

എം എം നഈംUpdated: Tuesday Oct 25, 2022

റിയാദ് >  മിഡിൽ ഈസ്റ്റിലെ മുൻനിര എയർലൈൻ ആയ സൗദി എയർ കാരിയറായ ഫ്ലൈനാസ്,  തുടർച്ചയായ എട്ടാം തവണയും, 2022-ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈൻ എന്ന വേൾഡ് ട്രാവൽ അവാർഡ് നേടി. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 

2022-ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈനെന്ന സ്കൈട്രാക്‌സ് അവാർഡ് തുടർച്ചയായി അഞ്ചാം തവണയും ഫ്ലൈനാസ് സ്വന്തമാക്കി ഒരു മാസത്തിന് ശേഷമാണ് ഈ അവാർഡ് ഫ്ലൈ നാസിനെ തേടിയെത്തിയത്.
 
ഈ വർഷം, ടൂറിസം, ട്രാവൽ വ്യവസായ വിദഗ്ധരിൽ നിന്നുള്ള  പ്രതിമാസ വോട്ടിംഗ് നമ്പറുകൾ അനുസരിച്ചാണ് അവാർഡുകൾ നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top