02 July Wednesday

ഹറമൈൻ എക്‌‌സ്‌പ്രസ് ട്രെയിൻ ഓടിക്കാൻ സൗദി വനിതകളും; 32 വനിതാ ലോക്കോപൈലറ്റുമാര്‍ പുറത്തിറങ്ങി

എം എം നഈംUpdated: Wednesday Jan 4, 2023

ജിദ്ദ> ഹറമൈൻ എക്‌‌സ്‌പ്രസ് ട്രെയിൻ ഓടിക്കാൻ സൗദി വനിതകളും തയ്യാറെടക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ ഹറമൈന്‍ എക്‌സ്‌പ്രസ് ട്രെയിന്‍ 32 വനിതാ ലോക്കോ പൈലറ്റുമാർ തയ്യാറായി.

14 മാസത്തെ പരിശീലനത്തിന് ശേഷം ഹറമൈന്‍ മെട്രോയിലെ വനിതാ ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാനം പൂര്‍ത്തിയായതായി സൗദി റെയില്‍വേ കമ്പനി അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ ഡ്രൈവിംഗ് ക്യാബിനുള്ളിലിരുന്ന് ട്രെയിന്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിശീലന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി റെയില്‍വേ കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു. സൗദി ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെയിൽവേസ് "സെർബ്" ആണ് അവരുടെ പരിശീലനം മേൽനോട്ടം വഹിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top