18 September Thursday

കേരള സോഷ്യൽ സെന്റസറിൽ പഞ്ചഗുസ്തി മത്സരം ഒക്ടോബർ ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

അബുദാബി> അബുദാബിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ  കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം ഒക്ടോബർ ഒന്നിന്  വൈകുന്നേരം മൂന്ന് മണിമുതൽ സെന്റർ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും.

ഇന്ത്യ, പാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഞ്ചഗുസ്തി താരങ്ങൾ  മത്സരത്തിൽ പങ്കെടുക്കും. 75  കിലോയ്ക്ക് താഴെ, 75  മുതൽ 85  കിലോ വരെ, 85  മുതൽ 95 കിലോ വരെ, 95  കിലോയ്ക്ക് മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 2 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.

വിജയികൾക്ക് ക്യാഷ്  അവാർഡുകളും  ട്രോഫികളും  സമ്മാനിക്കും.  കൂടുതൽ വിവരങ്ങൾക്ക് 0504915241 , 0558076072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ,   അസിസ്റ്റൻഡ് സെക്രട്ടറി  സുഭാഷ് പി.വി  എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top