20 April Saturday

ബഹ്‌റൈന്‍ കേരളീയ സമാജം: സൗജന്യ യാത്രക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
 
മനാമ: ബഹ്‌റൈന്‍ മലയാളികള്‍ക്കിടയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുകയും  ജോലി നഷ്ട്ടപെടുകയും ചെയ്തവര്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം ജൂലായ് മൂന്നാം വാരം ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തും.
 
ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അര്‍ഹരായ മലയാളികള്‍ക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 39291940, 39165761, 33369895, 39449287 നമ്പറുകളില്‍ ബന്ധപ്പെടാം. 
 
സമൂഹത്തിലെ അശരണരായ സഹജീവികള്‍ക്കുള്ള  സൗജന്യ യാത്രക്ക് സഹകരിച്ച മുഴുവന്‍ സമാജം സുഹൃത്തുക്കള്‍ക്കും നന്ദി രേഖപെടുത്തുന്നതായി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും  ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top