06 November Thursday

പ്രവാസി ഗൈഡന്‍സ് ഫോറം വാര്‍ഷികം കൊണ്ടാടി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
മനാമ > ബഹ്‌റൈനിലെ സര്‍ട്ടിഫൈഡ് കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറം (പിജിഎഫ്) വിവിധ പരിപാടികളോടെ പതിനാലാം വാര്‍ഷികം ആഘോഷിച്ചു. 
 
കെഎസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കര്‍മ്മ ജ്യോതി പുരസ്‌കാരം ഡെയ്‌ലി ട്രിബ്യൂണ്‍, ഫോര്‍ പിഎം, സ്പാക് ചെയര്‍മാനുമായ പി ഉണ്ണികൃഷ്ണനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് പ്രദീപ് പതേരിക്കും സമ്മാനിച്ചു. 
 
സംഘടനയുടെ അംഗങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ലത്തീഫ് ആയഞ്ചരി(പിജിഎഫ് ജ്വവല്‍), ബിജു തോമസ്(പിജിഎഫ് പ്രോഡിജി), എംഎ ജസീല(മികച്ച കൗണ്‍സിലര്‍), വിമല തോമസ്(മികച്ച ഫാക്വല്‍റ്റി), രശ്മി എസ് നായര്‍(മികച്ച കോര്‍ഡിനേറ്റര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.    
 
വിവിധ പരിശീലന പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. വൈവിധ്യാമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. 
 
ചടങ്ങില്‍ 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ലത്തീഫ് കോലിക്കല്‍ പ്രസിഡണ്ടും വിമല തോമസ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്.  
 
ഇകെ സലീം അധ്യക്ഷനായി. ഡോ ജോണ്‍ പനക്കല്‍, പ്രദീപ് പുറവങ്കര, ഡോ ബാബു രാമചന്ദ്രന്‍, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ സംസാരിച്ചു. വിശ്വനാഥന്‍ ഭാസ്‌കരന്‍ സ്വാഗതവും. ഈവന്റ് കണ്‍വീനര്‍ ജയശ്രീ സോമനാഥ്, പ്രോഗ്രാം കണ്‍വീനര്‍ മുഹ്‌സിന എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top