24 April Wednesday

റിയാദിൽ മരണമടഞ്ഞ വിദ്യാർത്ഥിനിയുടെ മൃതദേഹം ഖബറടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

റിയാദ്> അസുഖത്തെ തുടർന്ന് കിംഗ്‌ ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ, റിയാദ് പ്രിൻസസ്സ്അ നൂറാ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി
ആമിന ജുമാന (21) യുടെ മൃതദേഹം  റിയാദിൽ ഖബറടക്കി.

കേളി മലാസ് യൂണിറ്റ് ജോയിന്റ് ട്രഷറർഅനസ് പ്ലാക്കലിന്റെ മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

തൃശൂർ മാള സ്വദേശി അനസ് പ്ലാക്കൽ സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. മൂവാറ്റുപുഴ കാവുങ്കര സ്വദേശിനിയായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ്. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികളായ യാരാ ജുഹാന, റോയ റസാന എന്നിവർ സഹോദരങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top