08 May Wednesday

പ്രവാസം മതിയാക്കുന്ന ഇന്ത്യക്കാർക്ക് സ്ഥാനപതിയെ കാണാൻ അവസരം

സാം പൈനുംമൂട്Updated: Monday Sep 20, 2021

കുവൈറ്റ് സിറ്റി > കുവൈറ്റിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ
ഇന്ത്യൻ പൗരന്മാർക്കും അവരുടെ ജീവിത പങ്കാളിക്കും ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിക്കുവാൻ അവസരം ഒരുക്കുന്നതായി ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മുതിർന്ന പൗരന്മാരുടെ പ്രവാസ ജീവിതാനുഭവങ്ങളും ആശയങ്ങളും സഹായിക്കുമെന്ന് സ്ഥാനപതി കരുതുന്നു. ഇന്ത്യാ കുവൈറ്റ് സൗഹൃദം വിപുലപ്പെടുത്തുന്നതിനും ഇത്തരം കുടിക്കാഴ്ചകൾ ഉപകരിക്കുമെന്നും സ്ഥാനപതി കരുതുന്നു.

സ്ഥാനപതിയെ കാണാൻ ആഗ്രഹിക്കുന്നവർ അവരുടെ ടെലിഫോൺ നമ്പരും യാത്ര പുറപ്പെടുന്ന തീയതിയും ഉൾപ്പെടുത്തി
socsec.kuwait@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ സന്ദേശം അയച്ചാൽ മതിയാകും. കുടിക്കാഴ്ചക്കാവശ്യമായ തുടർ നടപടികൾ എംബസി അധികൃതർ ചെയ്യും.

ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇടപെടുന്നതിനും  ഇതിനോടകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ജനപ്രീതി നേടിയ സ്ഥാനപതി ഒരുക്കുന്ന പുതിയ പദ്ധതിയും ജനഹൃദയങ്ങളിൽ സ്ഥാനം നേടും. നിലവിൽ ഏറ്റവും സാധാരണക്കാരായ പ്രവാസികൾക്കുപോലും എംബസിയുടെ സേവനങ്ങൾ എളുപ്പത്തിൽ പ്രാപ്‌ത‌മാക്കിയതിൻ്റെ തുടർച്ചയാണ് ഈ ജനകീയ നടപടിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top