19 April Friday

അല ആർട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

ചിക്കാഗോ> വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്‌‌മയായ അല (ആർട് ലവേ‌ഴ്‌സ് ഓഫ് അമേരിക്ക) കലാസാഹിത്യരംഗത്തെ പ്രശസ്‌തരെ അണിനിരത്തി  ആർട് ആൻഡ് ലിറ്റററി ഫെസ്റ്റിവൽ (ALF) സംഘടിപ്പിക്കുന്നു. അലയുടെ വിവിധ ചാപ്‌റ്ററുകൾ സംയുക്തമായാണ് അല ആർട് ആൻഡ് ലിറ്റററി ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്.

മെയ് 20ന്  ന്യൂജെഴ്‌സിയിലും 27ന് ചിക്കാഗോയിലുമായി ഫെസ്റ്റിവൽ നടക്കും.

സാഹിത്യോത്സവത്തിൽ എഴുത്തുകാരായ പോൾ സഖറിയ, ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികള്‍  അവതരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top