25 April Thursday

അല സംഘടിപ്പിക്കുന്ന ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്‌ തുടക്കം; രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ന്യൂജെഴ്‌സി / ചിക്കാഗോ > കലാസാഹിത്യരംഗത്തെ പ്രശസ്‌തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. സാഹിത്യകാരൻ പോൾ സഖറിയ ഒന്നാം പാദം ന്യൂജെഴ്‌സിൽ ഉദ്ഘാടനം ചെയ്‌തു.

ചിക്കാഗോയിലാണ് അല ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം സംഘടിപ്പിച്ചത്‌. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ. ചിക്കാഗോയിൽ നടന്ന അല ആർട്‌സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്‌തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിച്ചു.

സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ സഖറിയ "സ്വാതന്ത്ര്യം തന്നെ ജീവിതം" എന്ന വിഷയത്തിൽ സംവദിച്ചു. ബെന്യാമിൻ "മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും" കുറിച്ച് സംസാരിച്ചു.

സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവച്ചു. ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന ശീർഷകത്തിൽ എതിരൻ കതിരവൻ വിഷയാവതരണം നടത്തും. സംഭാഷണ പരമ്പരയിൽ പ്രിയ ജോസഫ്, ഷിജി അലക്‌സ്, അനിലാൽ ശ്രീനിവാസൻ, മധു ബാലചന്ദ്രൻ എന്നിവർ ചർച്ചകളുടെ മോഡറേറ്ററന്മാരാകും.

സാഹിത്യോത്സവത്തിന്റെ ഭാഗമായി ചിക്കാഗോയിലെ മണ്ഡപത്തിൽ സംഘടിപ്പിച്ച കലാവിരുന്നിൽ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), മൽഹാർ ഡാൻസ് സ്‌കൂളിലെ കലാകാർ അവതരിച്ച നൃത്തരൂപം ( അലർശര പരിതാപം) എന്നിവക്ക് പുറമെ ടീം ഗുങ്കുരുവിന്റെ നൃത്തനാടകാവിഷ്‌കാരം 'സത്യഭാമ' യും അരങ്ങിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top