ഷാർജ > ഷാർജ കൽബയിൽ അൽ സാഫ് പാർപ്പിട സമുച്ചയത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. 151 വീടുകൾ ഉള്ള സമുച്ചയത്തിന്റെ ആകെ ചിലവ് 122 ദശലക്ഷം ദിർഹമാണ്. 417,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പാർപ്പിട സമുച്ചയം.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എമിറാത്തി കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം നൽകുകയും സുസ്ഥിരമായ ജീവിതം നയിക്കുന്നതിന് അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് തന്റെ പദ്ധതിയുടെ സുപ്രധാന ഭാഗമാണെന്ന് സുൽത്താൻ പറഞ്ഞു.
ഓരോ വസതിയിലും 322 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അഞ്ച് മുറികൾ ഉൾപ്പെടുന്നു. സമുച്ചയത്തിന്റെ രണ്ടാം ഘട്ടം അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും.
വൈദ്യുതി, ഗ്യാസ്, എന്നിവയ്ക്ക് പുറമെ താമസക്കാർക്കായി ഒരു പൊതു പാർക്കും മറ്റ് വിവിധ സേവനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
സമുച്ചയത്തിന് നടുവിലുള്ള അൽ സാഫ് പാർക്കിനുള്ളിൽ ഷെയ്ഖ് സുൽത്താൻ ഒരു ബദാം മരം നട്ടുപിടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..