12 July Saturday

അൽ ഐൻ ‘സാഹിത്യോത്സവം 2021’

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

അൽ ഐൻ > അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററും അൽ ഐൻ താരാട്ടും സംയുക്തമായി ചേർന്ന് മലയാളം മിഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച സാഹിത്യോത്സവം 2021 മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ലോക കേരളാ സഭാഗവും മേഖല കൺവീനറുമായ ഇ കെ സലാം അധ്യക്ഷനായി. 

യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ്‌ മുബാറക് മുസ്തഫ, അസിസ്‌റ്റന്റ്‌ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, യുണൈറ്റഡ് മൂവ്മെന്റ്‌ ചെയർമാൻ ജിമ്മി, കൺവീനർ ഈസ കെ വി, എഴുത്തുകാരി ലസിത സംഗീത്, ഇന്ത്യൻ സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം അസിസ്‌റ്റന്റ്‌ സെക്രട്ടറി സന്തോഷ് അഭയൻ അൽ ഐൻ മലയാളി സമാജം പ്രസിഡന്റ്‌ മണികണ്‌ഠ‌ൻ, അൽ ഐൻ താരാട്ട് ആക്‌ടിങ്‌ പ്രസിഡന്റ്‌ ശാലിനി സഞ്ജു, ബ്ലൂസ്റ്റാർ സെക്രട്ടറി ജാബിർ ബീരാൻ, റസ്സൽ മുഹമ്മദ് സാലി, മലയാളം മിഷൻ അധ്യാപകൻ ഡോ. സുനീഷ്, മലയാളം മിഷൻ മേഖല കോർഡിനേറ്റർ റസിയ ഇഫ്‌ത്തിക്കർ അധ്യാപിക ഷെറീന ജാബിർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top