19 April Friday

അൽ ഐൻ മലയാളി സമാജം ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

അൽ ഐൻ > അൽ ഐൻ മലയാളി സമാജത്തിന്റെ 40ാം വാർഷിക ജനറൽ ബോഡിയിൽ 2023 - 2024 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഫക്രുദീൻ അലി, ജനറൽ സെക്രട്ടറി സലിം ബാബു, ഖജാൻജി ഇഫ്ത്തിക്കർ, മീഡിയ കൺവീനർ ലജീപ് കുന്നുംപുറത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ശൈലേഷ് മാസ്റ്റർ, കലാവിഭാഗം സെക്രട്ടറി സോഫി ബിബിൻ, കായിക വിഭാഗം സെക്രട്ടറി ശ്രീജിത്ത്, ജീവകാരുണ്യ വിഭാഗം സെക്രട്ടറി ബിജു പി വേലായുധന്‍ തുടങ്ങി 28 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്.

1984 ൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഉദ്‌ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച അൽ ഐൻ മലയാളി സമാജം നാല് പതിറ്റാണ്ടായി അൽ ഐനിലെ മലയാളി സമൂഹത്തിനൊപ്പം നിലനിൽക്കുന്നു.
കോവിഡ് മഹാമാരിയുടെ ആ കറുത്ത നാളുകളിൽ സമാജം നടത്തിയ ശക്തമായ ഇടപെടലുകൾ അൽ ഐൻ സമൂഹത്തിന് മറക്കാൻകഴിയാത്ത ഒന്നാണ്.

അൽ ഐൻ ലെ കലാ- സാംസ്കാരിക-കായിക ജീവകാരുണ്യ മേഖലകളിലുൾപ്പടെ സമസ്ത മേഖലകളിലും ശക്തമായി സാന്നിദ്ധ്യമുറപ്പിച്ച അലൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് അൽ ഐൻ മലയാളി സമാജം .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top