24 April Wednesday

ഇമറാത് @ 50 സാംസ്കാരികോത്സവം ആഘോഷിച്ച് അൽ ഐൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

അൽ ഐൻ > യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി  അൽ ഐൻ മലയാളി സമാജം സംഘടിപ്പിച്ച  സാംസ്കാരികോത്സവം മെഗാസ്റ്റേജ് ഷോ ‘ഇമരാത്ത്@50’ അൽ ഐൻ  മുവൈജിയിലെ  അൽ വഫ വെഡിങ്‌ ഹാളിൽ  അരങ്ങേറി. ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ മുസലം ബിൻ ഹാം അൽ ആമിറി   പരിപാടി ഉദ്ഘാടനം ചെയ്‌തു. അബുദാബി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കമ്മ്യൂണിറ്റി അഫയേഴ്‌സ് ആൻഡ് എക്കണോമിക്) റിഷ ഒബറായി  മുഖ്യാതിഥിയായി.

നൂറോളം കലാകാരൻമാർ പങ്കെടുത്ത  സാംസ്ക്കാരിക കലാമേളയിൽ കുഞ്ഞി നീലേശ്വരം സംവിധാനം ചെയ്‌ത ‘ഇന്തോ അറബ് ഫെസ്റ്റ്’ അരങ്ങേറി. റസൽ മുഹമ്മദ് സാലി രചിച്ച് ശബ്ദം നൽകിയ ‘അഭിമാനകരമായ അമ്പത് വർഷങ്ങൾ’ ലോക കേരള സഭാംഗം  ഇ കെ സലാം  രചിച്ച് ശബ്ദം നൽകിയ ‘അൽ ഐൻ മലയാളി സമാജം - സേവന പാതയിൽ  38 വർഷങ്ങൾ’ എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.

തുടർന്ന് പ്രശസ്‌ത‌ ഗായിക ലേഖ അജയ് നയിച്ച ബുള്ളറ്റ്സ് ദുബായ് ബാന്റിന്റെ ഗാനമേള നടന്നു. കലാമേളയുടെ സംവിധാനം  നിർവഹിച്ച  കുഞ്ഞി നീലേശ്വരത്തെയും വീഡിയോകൾ തയ്യാറാക്കിയ ലജീപ് കുമാറിനെയും (ലാറ മീഡിയ)ഷെയ്ഖ് മുഹമ്മദ്  ബിൻ മുസലം ബിൻ ഹാം അൽ ആമിറി ആദരിച്ചു.

അൽ ഐനിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി മണികണ്ഠൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജിത് എ ടി, ട്രഷറർ  സലിം ബാബു എന്നിവർ സംസാരിച്ചു. കലാ പരിപാടികൾക്ക്‌ സമാജം ആർട്‌സ് സെക്രട്ടറി ഡോ. സുനീഷ് കൈമല നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top