20 April Saturday

അൽ ഐൻ മലയാളി സമാജം സ്കൊളാസ്റ്റിക് അവാർഡുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

അൽ ഐൻ> അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ സ്കൊളാസ്റ്റിക് അവാർഡുകളുടെ വിതരണം 2023  ജൂൺ 5ന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന സദസ്സിൽ വെച്ച് നടന്നു.10,12 ക്ലാസ്സുകളിൽ (SSLC, CBSE) വിവിധ വിഭാഗങ്ങളിലായി ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.

ആദ്യഘട്ട പുരസ്കാര വിതരണമാണ് ഇപ്പോൾ നടന്നത്. സമാജം മെമ്പർമാരുടെ കുട്ടികളിൽ നാട്ടിൽ ഉന്നത വിജയം നേടിയവർക്കുള്ള ബഹുമതികൾ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും. കായിക മേഖലയുടെ വളർച്ചക്കായി പതിറ്റാണ്ടുകളായി അൽ ഐനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂൾ കായിക വിഭാഗം മേധാവി കൂടിയായ (Physical Education director) കോയ മാഷിനെയും സമാജം ചടങ്ങിൽ ആദരിച്ചു. സമാജത്തിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ അവാർഡുദാന ചടങ്ങുകൾ നടന്നത്.

അരുവിക്കര എംഎൽഎ അഡ്വ. ജീ സ്റ്റീഫൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ അൽ ഐനിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.  സമാജത്തിന്റെ ആദരവ് ചടങ്ങിൽ എംഎൽഎ ഏറ്റുവാങ്ങി.

സമാജം പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സലിം ബാബു സ്വാഗതവും സാഹിത്യ വിഭാഗം അസി. സെക്രട്ടറി നന്ദിയും ആശംസിച്ചു. അൽ ഐനിലെ വിവിധ സംഘടനാ പ്രതിനിധികളും ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സമ്മേളനത്തിന്റെ ഇടവേളയിൽ സമാജത്തിന്റെ കലാ വിഭാഗം കലാവിരുന്ന് ഒരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top