29 March Friday

അക്‌മ യൂത്ത് ഫെസ്റ്റിവൽ നാലാം സീസൺ

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

ദുബായ്‌> ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള മലയാളി അസോസിയേഷൻ (അക്‌മ സോഷ്യൽ ക്ലബ് ) നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ സീസൺ 4 ന് ജനവരി 29ന് ഓഫ്‌ സ്റ്റേജ് മത്സരങ്ങളോട് കൂടി തിരി തെളിയും. ഓൺ സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 4,5 തീയതികളിൽ നടത്തപ്പെടും.

ദുബായ് ലാൻഡിലെ ദി അക്വില സ്കൂളിൽ വച്ചു നടത്തപ്പെടുന്ന കലാമത്സരങ്ങളിൽ 4 വയസ്സു മുതൽ 18 വയസ്സ് വരെ വിഭാഗത്തിലുള്ള നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുക്കും. മുപ്പത്തഞ്ചോളം കലാ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നായി കലാ പ്രതിഭ, കലാതിലകം പുരസ്കാരങ്ങളും ഗ്രൂപ്പ് വിജയികളെയും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്കായി www. akgma. com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top