27 April Saturday

എകെജി സെന്റർ ആക്രമണം: കേളി പ്രതിഷേധ യോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

പ്രതിഷേധ യോഗത്തിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് സംസാരിക്കുന്നു

റിയാദ്> കേരളത്തിലെ സിപിഐ എം  സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറിൽ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം എം നയീം, കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം,  സാംസ്‌കാരിക കമ്മറ്റി അംഗം വിനോദ് മലയിൽ എന്നിവർ പ്രതിഷേധം രേഖപെടുത്തി കൊണ്ടു സംസാരിച്ചു.

കേരളത്തിന്റെ വികസന കുതിപ്പിന് ചേർന്നു നിൽക്കേണ്ടവർ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും, ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ക്രമസമാധാനം നില നിൽക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും, സമാധാനം പ്രതീക്ഷിച്ചുള്ള സംയമനം ബലഹീനതയായി കാണരുതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top