26 April Friday

എകെജി സെന്റർ ആക്രമണം; കല കുവൈറ്റ് പ്രതിഷേധയോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കുവൈറ്റ് സിറ്റി> എകെജി സെന്റർ ആക്രമണം കേരള ആര്ട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ്‌ പി ബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലോകകേരള സഭ അംഗം ആർ നാഗനാഥൻ, കല കുവൈറ്റ്   വൈസ് പ്രസിഡന്റ് ശൈമേഷ് ട്രഷർ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ് എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർക്കാനുള്ള  ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത്  നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും, സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തെയ്യാറാകണമെന്ന്  പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതവും അബ്ബാസിയ മേഖല സെക്രെട്ടറി ഹരിരാജ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top