18 December Thursday

അക്കാഫ് ഗ്ലോബൽ ഓണാഘോഷം- ‘ആവണി പൊന്നോണം’ ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ദുബായ് > കേരളത്തിലെ കോളേജുകളിലെ പൂർവവിദ്യാർഥികളുടെ  യു എ യിലെ ഏറ്റവും ശക്തമായ  കൂട്ടായ്മയായ അക്കാഫ്  സംഘടിപ്പിക്കുന്ന ആവണി പൊന്നോണം ഓണാഘോഷങ്ങളുടെ പുരോഗതി വിലയിരുത്താൻ ഷാർജ  സഫീർ മാളിൽ  കൺവെൻഷൻ നടത്തി. മുപ്പതോളം കമ്മിറ്റികളുടെ വിപുലമായ സാന്നിധ്യം ഉണ്ടായിരുന്ന കൺവെൻഷനിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ (സെൻറ് പീറ്റേഴ്സ്  കോളേജ്, കോലഞ്ചേരി) ആധ്യക്ഷ്യനായി. അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ (എം ജി കോളേജ്, തിരുവനന്തപുരം) സ്വാഗതം പറഞ്ഞു.

ഒക്ടോബർ ഒന്നിന് ദുബായ് മില്ലേനിയം സ്കൂളിൽ  വെച്ച് വിവിധ കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, ഗ്രൂപ്പ്‌ ഡാൻസ്, ഗ്രൂപ്പ്‌ സോങ്, പായസ മത്സരം, ഫാഷൻ ഷോ എന്നീ മത്സരങ്ങൾ ഉണ്ടാവും. രാവിലെ 8 മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രവേശനം  സൗജന്യമാണ്. ഒക്ടോബർ 8 ന് ഷാർജ എക്സ്പോ സെന്ററിൽ മെഗാ ഇവന്റായ അക്കാഫ് ഗ്ലോബൽ ഓണം 10X  പ്രോപ്പർട്ടീസ് ആവണി പൊന്നോണം 2023  അരങ്ങേറും. 

അക്കാഫ് മുഖ്യ രക്ഷാധികാരിയും ഖലീജ് ടൈംസ് ചീഫ് എഡിറ്ററുമായ  ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ( ഫാത്തിമ മാതാ കോളേജ്, കൊല്ലം)  അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് ( ടി കെ എം എഞ്ചിനീയറിംഗ് കോളേജ്സ് കൊല്ലം), അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട)  സംസാരിച്ചു. അക്കാഫ് വൈസ് ചെയർമാൻ അഡ്വ  ബക്കർ അലി(അസ്മാദി കോളേജ് ), വൈസ് പ്രസിഡന്റ് അഡ്വ ഹാഷിക് തയ്‌ക്കണ്ടി(എസ്‌. എൻ. കോളേജ്, കണ്ണൂർ ), അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണിസെൻറ് തെരേസാസ് കോളേജ് എറണാകുളം.), പ്രസിഡന്റ്‌ അന്നു പ്രമോദ് (സെക്രട്ട് ഹാർട് കോളേജ് തേവര ), സുധീർ(ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ), കൾച്ചറൽ കോഓർഡിനേറ്റർ  വി സി മനോജ് (കേരള വർമ്മ കോളേജ് ,തൃശൂർ എന്നിവർ സംസാരിച്ചു.

ഓണം ജനറൽ കൺവീനർ മനോജ് ജോൺ(എസ്‌. ബി. കോളേജ് ചങ്ങനാശേരി), ആവണി പൊന്നോണം എക്‌സ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്(എം. ടി. ഐ കോളേജ് ), ജോയിന്റ് കൺവീനെർമാരായ വിദ്യ പുതുശ്ശേരി(മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്,), സജി പിള്ള(എം ജി കോളേജ് തിരുവനന്തപുരം ,
സൂരജ് പി കെ(ഗവണ്മെന്റ് മടപ്പള്ളി കോളേജ്, വടകര )എന്നിവർ ഓണം പരിപാടികൾ വിശദീകരിച്ചു.  

ഓണഘോഷ സദ്യയുടെ  കൂപ്പൺ വിതരണം  അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അക്കാഫ് ബ്രാൻഡിംഗ് മാനേജർ ബീരൻ ഡെലിവാലയ്ക്ക് നൽകി ഉദ്‌ഘാനം ചെയ്തു. അക്കാഫ് പൂക്കള മത്സരത്തിനുള്ള ബോർഡുകളുടെ വിതരണം   പൂക്കളമത്സരം കൺവീനർ അജിത് കണ്ടല്ലൂർ(എം. എസ്‌. എം കോളേജ് കായംകുളം ,അക്കാഫ് ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ലക്ക്(ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട )നൽകി നിർവഹിച്ചു.

അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്(സെൻറ് സേവ്യേഴ്‌സ് കോളേജ്, തിരുവനന്തപുരം )നന്ദി പറഞ്ഞു.  അക്കാഫ് സെക്രട്ടറി മനോജ് കെ വിയും (മടപ്പള്ളി കോളേജ് ,വടകര) പാർവതിയും (സെൻറ് ബസേലിയോസ്.കോളേജ് ,കോട്ടയം )യോഗം  നിയന്ത്രിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top