19 April Friday

എൻഡോസൾഫാൻ ബാധിതർക്കായി അക്കാഫ് ഇവെന്റ്സിന്റെ മൊബൈൽ ക്ലിനിക്

കെ എൽ ഗോപിUpdated: Monday Jun 6, 2022

ദുബായ്> എൻഡോസൾഫാൻ ദുരന്ത ബാധിതരെ സഹായിക്കാൻ യു എ ഇ യിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അക്കാഫ്  ഈവന്റ്സ് മൊബൈൽ ക്ലിനിക് സംഭാവന ചെയ്തു. മൊബൈൽ ക്ലിനിക് വിതരണോദ്‌ഘാടന ചടങ്ങ്  തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. സൽസാർ  ആസ്റ്റർ ഗ്രൂപ്പുകളുമായി ചേർന്ന് കണ്ണൂർ , കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മലയോര മേഖലകളിലെ  പ്രദേശങ്ങളിൽ ചികിത്സ എത്തിയ്ക്കാൻ, നവീന സാങ്കേതിക വിദ്യയോടെ സജീകരിച്ച ആദ്യത്തെ മൊബൈൽ ക്ലിനിക്  ആണ് കണ്ണൂരിൽ വെച്ച് ഉദ്‌ഘാടനം ചെയ്തത്.

അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ.ഹാഷിക് തൈക്കണ്ടി, ആക്കാഫ് ആസ്റ്റർ മൊബൈൽ ക്ലിനിക്ക് കോർഡിനേറ്റർ രഞ്ജിത് കോടോത്ത്, ജോ.ട്രഷറർ ഫിറോസ് അബ്ദുള്ള,ജാഫർ കണ്ണേത് ,തസീനിത്ത എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . ഇത് ആദ്യഘട്ടമാണെന്നും രണ്ടാം ഘട്ടത്തിൽ  കേരളത്തിലെ മറ്റ് ജില്ലകളിൽ കൂടെ ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും കൂടുതൽ മൊബൈൽ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് ഭാരവാഹികൾ ദുബായിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top