25 April Thursday

കുവൈറ്റിൽ വീട്ടിൽ അകപ്പെട്ട മലയാളി യുവതിയെ അജപാക്‌ നാട്ടിൽ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കുവൈറ്റ് സിറ്റി> കുവൈറ്റിൽ സ്വദേശിയുടെ വീട്ടിൽ ഗാർഹിക ജോലിക്കെത്തി പെട്ടുപോയ യുവതിയെ നാട്ടിലെത്തിച്ചു.  ആലപ്പുഴ പള്ളിപ്പാട് സ്വദേശിനി അമ്പിളിയെയാണ്‌  ആലപ്പുഴ പ്രവാസി അസ്സോസിയേഷന്റെ   ഇടപെടൽ മൂലം ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ   നാട്ടിൽ എത്തിച്ചത്‌.

അമ്പിളിയെ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകി, ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കിയ ശേഷം ഇന്ത്യൻ എംബസ്സിയുടെ അധീനതയിലുള്ള അഭയകേന്ദ്രത്തിൽ എത്തിച്ചു.

വിമാന യാത്രക്കായുള്ള എയർ ടിക്കറ്റ് എംബസ്സിയിൽ നിന്ന് ലഭ്യമാക്കിയും യാത്ര ചിലവുകളും നൽകി അവരെ നാട്ടിലേക്കു യാത്ര ആക്കി. ഒരു ലക്ഷം രൂപയുടെ സാന്പത്തിക സഹായവും നൽകി.  അജപാക്ക്‌ പ്രസിഡന്റ് രാജീവ് നടുവിലേമുറി ചെക്ക്‌ കൈമാറി. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രെഷറർ കുരിയൻ തോമസ്, പേട്രൺ ബാബു പനമ്പള്ളി, മറ്റു ഭാരവാഹികൾ ആയ   മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു, ഹരി പത്തിയൂർ  എന്നിവർ സന്നിഹിതരായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top