കുവൈത്ത് സിറ്റി > എയർഇന്ത്യ എക്സ്‌പ്രസ് ബാഗേജ് നിരക്ക് കുറച്ചു. കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ 30 കിലോ സൗജന്യ ബാഗേജിന് പുറമെയുള്ള നിരക്കാണ് കുറച്ചത്. സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാർ, 10 കിലോക്ക് ആറു ദിനാർ, 15 കിലോക്ക് 12 ദിനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കുവൈത്തിൽനിന്നുള്ള യാത്രക്കു മാത്രമാണ് നിരക്കിളവ്. നാട്ടിൽനിന്ന് കൊണ്ടുവരുന്നവയ്ക്ക് മാറ്റമില്ല. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന. ഓഫ് സീസണിൽ സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിക്കാറുണ്ട്. ഇതിൽ തീരുമാനം വന്നിട്ടില്ല. കഴിഞ്ഞമാസം തിരക്കേറിയ സമയത്ത് 10 കിലോക്ക് 40 ദിനാർ വരെ നിരക്ക് ഉയർത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..