17 September Wednesday

ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

മനാമ> ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മംഗലാപുരത്തു നിന്നുള്ള സര്‍വീസും റദ്ദാക്കി.തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്- മസ്‌കത്ത്-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

വ്യാഴാഴ്ച മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും മസ്‌ക്കത്തിലേക്കുമുള്ള സര്‍വീസ് റദ്ദാക്ക. വ്യാഴം, തിങ്കള്‍ ദിവസങ്ങളിലെ കൊച്ചി- മസ്‌കത്ത്- കൊച്ചി സര്‍വീസുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ സമയം മാറ്റി. ചൊവ്വാഴ്ചയിലെ തിരുവനന്തപുരം മസ്‌കത്ത് വിമാനം മൂന്ന് മണിക്കൂര്‍ 15 മിനുറ്റ് വൈകും. തിരിച്ച് തിരുവനന്തപുരത്തേക്കുളള മസ്‌കത്ത് വിമാനവും ഇത്രയും വൈകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top