16 November Sunday

എയര്‍ ബബ്ള്‍: എല്ലാ പ്രവാസികള്‍ക്കും തടസമില്ലാതെ ടിക്കറ്റ് ലഭ്യമാക്കണം-പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
 
മനാമ: ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം തിരിച്ചുവരാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് തടസ്സങ്ങളില്ലാതെ ടിക്കറ്റ് ലഭ്യമാക്കണമെന്ന് ബഹ്‌റൈന്‍ പ്രതിഭ ആവശ്യപ്പെട്ടു. 
 
എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ഏതു പ്രവാസിക്കും നാട്ടില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗള്‍ഫ് എയര്‍ എന്നിങ്ങനെയുള്ള വിമാന കമ്പനികളുടെ  ടിക്കറ്റുകള്‍ ഉത്തരവാദപ്പെട്ട ഏത് ട്രാവല്‍സില്‍ നിന്നും വാങ്ങി യാത്ര ചെയ്യാം.  എന്നാല്‍ ഇപ്പോള്‍ കണ്ടു വരുന്ന ചില അനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു സ്വാധീനവുമില്ലാത്ത സാധാരണക്കാരന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസഥയാണ്. അഥവാ ലഭിക്കുന്നെങ്കില്‍ അമിതമായ ടിക്കറ്റ് നിരക്ക് നല്‍കേണ്ട അവസ്ഥയാണ്. ടിക്കറ്റ് ലഭിക്കാതെ വിസ തീരാറായ നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടുന്നത്. 
 
അസാധരണ കാലത്തെ അസാധരണ സാഹചര്യം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാന്‍ സാംസ്‌ക്കാരിക സംഘടനകളും അതിന് നേതൃത്വം നല്‍കുന്നവരും മാതൃക പരമായി പ്രവര്‍ത്തിക്കേണ്ടതാണ്. എല്ലാവര്‍ക്കും ടിക്കറ്റ് ലഭിക്കാനും അതു വഴി ട്രാവല്‍സുകളെ നോക്കുകുത്തിയാക്കാതിരിക്കാനും അമിത ചാര്‍ജ്ജ് ഈടാക്കാതിരിക്കാനുമുള്ള ശ്രദ്ധ വേണം. 
 
വഴികള്‍ എല്ലാം സുതാര്യമായി തുറന്ന് വെച്ച് വിസ കാലാവധി കഴിയാറായ മുഴുവന്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്കും തിരികെ എത്തി ജോലിയില്‍ പ്രവേശിക്കാന്‍ നിശ്ചിപ്ത താല്പര്യക്കാരുടെ  മാര്‍ഗ്ഗ തടസ്സം  വരാതെ നോക്കാന്‍ പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായി ബഹ്‌റൈന്‍ പ്രതിഭ പ്രസിഡണ്ട് കെഎം സതീഷും ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 
എയര്‍ ബബ്ള്‍ കരാര്‍ പ്രഖ്യാപനം വിസ കാലാവധി കഴിയാറായി നില്‍ക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. അതിന് മുന്നിട്ടിറങ്ങിയ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലത്തിലെ കര്‍മ്മ നിരതരെയും ബഹ്‌റൈന്‍ പ്രതിഭ അഭിനന്ദനമറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top