25 April Thursday

സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആദ്യ അന്താരാഷ്‌ട്ര മെഡിക്കൽ എയർ ആംബുലൻസ് ജോർജിയയിൽ നിന്നും രോഗിയെയും കൊണ്ട് എത്തിച്ചേർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

റിയാദ്‌ > ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ സ്വദേശി വനിതയെയും വഹിച്ചു കൊണ്ട് ജോർജിയയിൽ നിന്നും ആരോഗ്യ മന്ത്രാലയത്തിലെ റഫറൽ സെന്ററുമായി ഏകോപിപ്പിച്ച്, സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ  ആദ്യത്തെ അന്താരാഷ്‌ട്ര മെഡിക്കൽ എയർ ആംബുലൻസ് ഫ്ലൈറ്റ് ജോർജിയയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിച്ചേർന്നു. ജോർജിയയിൽ നിന്നും  നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് സ്വദേശി വനിതയുടെ ആരോഗ്യ സ്ഥിതി വഷളായത്. അവർക്ക് പ്രൊഫഷണൽ മെഡിക്കൽ ഇവാക്വേഷൻ ടീം ഉയർന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണം നൽകി.

രോഗികളും പരിക്കേറ്റവരുമായ പൗരന്മാരെ ഒഴിപ്പിക്കാനും ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനും അവർക്ക് മികച്ച വൈദ്യസഹായം നൽകാനുമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനമാണിത്.  ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചുകൊണ്ട് കിംഗ്ഡത്തിന്റെ വിഷൻ 2030ന്റെയും ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെയും വിപുലീകരണമാണ് എയർ ആംബുലൻസ് സേവനം.  സൗദി റെഡ് ക്രസന്റ്അതോറിറ്റി, അതിന്റെ എയർ ആംബുലൻസ് സേവനങ്ങളിലൂടെ, നാളിതുവരെയായി 200 ഓളം രോഗികളെ   പ്രത്യേക ആംബുലൻസ് ടീമിന്റെ മേൽനോട്ടത്തിൽ കുറഞ്ഞ  സമയത്തിനുള്ളിൽ പ്രത്യേക മെഡിക്കൽ കേന്ദങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഈ സേവനത്തിലൂടെ, സൗദി റെഡ് ക്രസന്റ് അതോറിറ്റി ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ദേശീയ അന്തർദേശീയ തലങ്ങളിൽ മാനവികതയെ സേവിക്കുന്നതിനുള്ള സംരംഭങ്ങളിലൂടെ "ജീവൻ രക്ഷിക്കുക" എന്ന തത്വം സജീവമാക്കാനും ആണ് ശ്രമിക്കുന്നത് .  കഴിഞ്ഞ ഹജ്ജ് സീസണിന്റെ തുടക്കത്തോടെ എയർ ആംബുലൻസ് സേവനം ആരംഭിച്ചത് മുതൽ, ഹൈവേ റിപ്പോർട്ടുകളോട് പ്രതികരിച്ചും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളെ എത്തിച്ചും കൂടുതൽ പേർക്ക് പുതുജീവൻ നൽകാൻ    അതോറിറ്റി ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top