25 April Thursday
സാങ്കേതിക തകരാര്‍

തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി തിരിച്ചറക്കി

അനസ് യാസിന്‍Updated: Saturday Oct 29, 2022

മനാമ > ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 554 വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഒമാന്‍ സമയം വൈകീട്ട് നാലരയോടെയാണ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. മസ്‌കത്ത് വിമാനതാവളത്തില്‍ നിന്ന് പുറപ്പെട്ട് 45 മിനിറ്റിനുശേഷമായിരുന്നു സംഭവം.

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മണിക്കൂറുകള്‍ വൈകി ഉച്ചക്കുശേഷം  3.35ഓടെയാണ് പുറപ്പെട്ടത്. വിമാനം പുറപ്പെടാന്‍ വൈകുന്നത് സംബന്ധിച്ച് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നില്ല. പറന്ന് ഉയര്‍ന്ന് 45 മിനുറ്റ് കഴിഞ്ഞപ്പോള്‍ വിമാനത്തിന് ചില സാങ്കേതിക തകരാറുള്ളതിനാല്‍ തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ യാത്ര ചെയ്യാനായി പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ തന്നെ യാത്രക്കാര്‍ ചെക്ക് ഇന്‍ കഴിഞ്ഞ് വിമാനത്താവളത്തിലെ ഒമ്പതാം ഗേറ്റില്‍ എത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകളോളം ്വൈകിയത് സ്ത്രീകളെയും കുട്ടികളെയും വലച്ചു. കഴിഞ്ഞ സ്‌പെതംബര്‍ 14 ന് ഒമാനിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനതാവളത്തില്‍ കൊച്ചിയിലേക്ക് പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top