29 March Friday

ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ഷിക കാരവന്‍ നടത്തി സൗദി അറേബ്യ

എം എം നഈംUpdated: Monday Sep 12, 2022

റിയാദ്> സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന കാര്‍ഷിക വിപുലീകരണ വാഹനവ്യൂഹം 8,320 ദൂരം പിന്നിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ഇത്രയധികം കിലോമീറ്ററുകള്‍ താണ്ടിയുള്ള  ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാര്‍ഷിക യാത്രയാണ് രാജ്യം നടത്തിയത്. \

 'അഗ്രികള്‍ച്ചറല്‍ കാരവന്‍' എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് സൗദി വാഹനവ്യൂഹം സര്‍ട്ടിഫിക്കറ്റ് നേടിയ അവസരത്തില്‍, ഈ നേട്ടം കൈവരിക്കുന്നതില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്റെ ശാഖകളില്‍ നിന്നുള്ള  നിരവധി വിഭാഗങ്ങളെ ചടങ്ങില്‍  ആദരിച്ചു. സൗദി പരിസ്ഥിതി, ജലം, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍ മുഷൈത്തി ചടങ്ങില്‍ പങ്കെടുത്തു.

2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ രാജ്യത്ത്  നടത്തിയ യാത്രയില്‍, 8,320 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്. മൊബൈല്‍ ലബോറട്ടറികള്‍, സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ തിയേറ്റര്‍, കര്‍ഷക വിപണി, 50 ഫുള്‍ ബൂത്തുകളുള്ള കാര്‍ഷിക ശില്‍പശാലകള്‍, ഒരു ജിപിഎസ് ഫോട്ടോ ട്രക്ക് എന്നിവ കാരവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍, വിദഗ്ധര്‍, കാര്‍ഷിക വിപുലീകരണ തൊഴിലാളികള്‍, സന്നദ്ധ സംഘങ്ങള്‍ എന്നിവരുള്‍പ്പെടെ 230 പേരുടെ സംഘമാണ് കാരവനില്‍ ഉണ്ടായിരുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top