അബുദാബി > അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അഡ്വാൻസ്‌ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രമേയം പുറത്തിറക്കി.
ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഖൽദൂൻ ഖലീഫ അൽ മുബാറക്, മുഹമ്മദ് ഹസൻ അൽസുവൈദി, മൻസൂർ ഇബ്രാഹിം അൽ മൻസൂരി, അഹമ്മദ് തമീം അൽ കുത്താബ്, ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായ്, അഡ്വാൻസ്‌ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ സെക്രട്ടറി ജനറൽ എന്നിവർ ശൈഖ് ഖാലിദ് അധ്യക്ഷനായ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..