20 April Saturday

അക്കാഫ് ബാഡ്മിന്റൺ ലീഗ് ബ്രോഷർ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ദുബായ് > ഫെബ്രുവരി 11 , 12 തീയതികളിൽ നടക്കുന്ന  അക്കാഫ് ബാഡ്മിന്റൺ ലീഗിന്റെ (ABL ) ബ്രോഷർ പ്രകാശനം ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു. അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ചാൾസ് പോൾ,  അനൂപ് അനിൽ ദേവൻ, അന്നു പ്രമോദ്, സതീഷ്  കുമാർ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു . നൂറിലധികം മത്സരങ്ങൾക്ക് വേദിയാകുന്ന അക്കാഫ് ബാഡ്മിന്റൺ ലീഗ് ഫെബ്രുവരി 11 ,12 തീയതികളിൽ ഷാർജ XTRA സ്പോർട്സ് അക്കാഡമിയിലാണ് നടക്കുന്നത്.

ബിഗിനേഴ്‌സ്, അമേച്വർ, പ്രൊഫഷണൽ വിഭാഗങ്ങളിൽ വനിതകളുടേയും, പുരുഷന്മാരുടേയും വിഭാഗങ്ങളിലായി നൂറിലധികം ഡബിൾ മത്സരങ്ങളാണ് നടക്കുന്നത്. സിയാദ് സലാഹുദീൻ (ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജ്)-ABL ജനറൽ കൺവീനർ , രമ്യ P D ( MG കോളേജ് )-ABL ജോയിന്റ് കൺവീനർ  എന്നിവരടങ്ങുന്ന കമ്മറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top