25 April Thursday

മണ്ണുത്തിയിൽ വാഹനാപകടത്തിൽ 2 മരണം; അപകടം ദേശീയപാത സർവീസ് റോഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 23, 2023

അരുൺ രാജും കൃഷ്ണ പ്രസാദും

തൃശൂർ> ദേശീയപാത മണ്ണുത്തി സർവ്വീസ് റോഡിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് കുപ്പടി സ്വദേശി മുള്ളൻ വയൽ വീട്ടിൽ എം ആർ അരുൺരാജ് (27),  നിലമ്പൂർ അരുവാകോട്‌ പോട്ടോർ ബാബു മകൻ കൃഷ്‌ണപ്രസാദ്‌ (22)  എന്നിവരാണ് മരിച്ചത്.

വെട്ടിക്കൽ ഹോളി ഫാമിലി കോൺവെന്റിന് സമീപം രാത്രിയിലാണ് അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവർ ബൈക്ക് യാത്രികരാണ്.  ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് സ്ഥാപനത്തിലെ ജീവനക്കാരാണ്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ബാബുവാണ് കൃഷ്ണപ്രസാദിശന്ർ അച്ഛൻ . അമ്മ :ഷീന, സഹോദരി: കൃഷ്ണ പ്രിയ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top