29 March Friday

അബുദാബി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

കെ എൽ ഗോപിUpdated: Monday Dec 6, 2021


അബുദാബി> അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

യുഎഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അഭിനന്ദനങ്ങൾ അദ്ദേഹം യു എ ഇ യ്ക്ക് കൈമാറുകയും, ഇന്ത്യൻ ജനതയ്ക്ക് യു എ ഇ യുടെ അഭിനന്ദനങ്ങൾ ഷെയ്ഖ് നഹ്യാൻ കൈമാറുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും, സഹകരണവും , സംയുക്ത പ്രവർത്തനവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എയർപോർട്ട് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മദ് അൽ ഷംസി എന്നിവരും  യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top