20 April Saturday

ഡൽമ സ്ട്രീറ്റ് ഇനി മുതൽ സഈദ് ബിൻ അഹമ്മദ് അൽ ഒതൈബ സ്ട്രീറ്റ്

സഫറുള്ള പാലപ്പെട്ടിUpdated: Monday Jul 4, 2022

സ്ട്രീറ്റ് പുനർ നാമകരണ ചടങ്ങിൽ നിന്ന്

അബുദാബി> അബുദാബിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സാംസ്‌കാരിക പൈതൃകത്തിനും നൽകിയ മഹത്തായ സംഭാവനയ്ക്കുള്ള അംഗീകാരമായി സഈദ് ബിൻ അഹമ്മദ് അൽ ഒതൈബയുടെ പേര് നൽകി അബുദാബിയിലെ പ്രധാന തെരുവുകളിലൊന്നായ ഡൽമ തെരുവ് പുനർനാമകരണം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശത്തിന്റെ ഫലമാണ് അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് പുതിയ പേര് നൽകിയത്.

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് ചെയർമാനും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഡോ മുഗീർ ഖാമിസ് അൽ ഖൈലി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ചെയർമാനും അംഗവുമായ ഫാലഹ് മുഹമ്മദ് അൽ അഹ്‌ബാബി എന്നിവർ സ്‌ട്രീറ്റ് ഉദ്‌ഘാടനം ചെയ്‌തു. ഒതൈബ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

1916 ൽ അബുദാബിയിലെ അൽ ദഹർ പരിസരത്താണ് സഈദ് അഹമ്മദ് അൽ ഒതൈബ ജനിച്ചത്. മുത്ത് വ്യാപാരിയായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് പ്രദേശത്തുടനീളം ചരക്ക് വ്യാപാരം നടത്തി.
1971-ൽ യുഎഇ രൂപീകരിച്ചതിന് ശേഷം അബുദാബി ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സിന്റെ ചെയർമാനായും യുഎഇ ഫെഡറേഷൻ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാനായും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 106 വയസ്സായിരിക്കുന്ന സഈദ് അഹമ്മദ് അൽ ഒതൈബ അറബ് ലോകം ബഹുമാനിക്കപ്പെടുന്ന കവി കൂടിയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top