അബുദാബി > അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം ചങ്ങരംകുളം സ്വദേശി മരിച്ചു. അബൂദബി മുസഫയിൽ സ്വന്തം സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം കുമ്പള വളപ്പിൽ യാസർ അറഫാത്ത് (38) ആണ് മരിച്ചത്.
വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച വാക്ക് തർക്കത്തിനിടെ ബന്ധു യാസിറിനെ കുത്തുകയായിരുന്നു. കുത്തേറ്റ യാസിറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..