19 April Friday

അബുദാബി ഗ്രാൻഡ് മോസ്‌കിൽ എത്തിയത് 15 ലക്ഷം പേർ

കെഎൽ ഗോപിUpdated: Monday Aug 1, 2022

അബുദാബി> അബുദാബി ഗ്രാൻഡ് മോസ്‌കിൽ 2022 ആദ്യപകുതിയിൽ എത്തിയത് 15 ലക്ഷം പേർ.  4.54 ലക്ഷം വിശ്വാസികളും 10.33 ലക്ഷം സന്ദർശകരും അടക്കം 15 ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. സന്ദർശകരിൽ 19 ശതമാനം യുഎഇയിൽ നിന്നുള്ളവരും 81 ശതമാനം വിനോദസഞ്ചാരികളും ആണ്. 25നും 35നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവിടെയെത്തിയ ഭൂരിഭാഗം ആളുകളും. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ എത്തിയത്. ഫ്രാൻസും, യുഎസ്എയും ആണ് തൊട്ടു പിന്നിൽ.

യുഎഇയിലെ ഏറ്റവും  വിസ്മയിപ്പിക്കുന്ന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് അബുദാബി ഗ്രാൻഡ് മോസ്ക്. ലോകമെമ്പാടുമുള്ള 25 ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. കലാമേന്മയിലും വാസ്തുവിദ്യാ വൈഭവത്തിലും മികച്ച നിലയിൽ നിൽക്കുന്ന ഈ കേന്ദ്രത്തിൽ ലോകത്തിൽ എല്ലായിടത്തുനിന്നും ആളുകൾ സന്ദർശനത്തിന് എത്താറുണ്ട്.

ഇസ്ലാമിക സംസ്കാരം, അതിന്റെ ശാസ്ത്രങ്ങൾ,  കലകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിപാടികളും പ്രവർത്തനങ്ങളും മസ്ജിദിൽ എത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സഹിഷ്ണുതയുടേയും സഹകരണത്തിന്റേയും സന്ദേശങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ഒരു ആരാധനാ കേന്ദ്രം എന്നതിലുപരി സർവ്വമത സമ്മേളന വേദിയായി ഇതിനെ ഉയർത്തുന്നതിന് അധികാരികൾക്ക് കഴിഞ്ഞതുകൊണ്ടാണ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്നതിനായി ഇത്രയധികം ആളുകൾ എത്തിച്ചേരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top