20 April Saturday

അബുദാബി മലയാളി സമാജം "വേനൽ പറവകൾക്ക്" നാളെ തുടക്കം

കെ എൽ ഗോപിUpdated: Monday Aug 3, 2020

അബുദാബി> അബുദാബി മലയാളി സമാജം അനുരാഗ് മെമ്മോറിയൽ ഓൺലൈൻ വെർച്യുൽ  സമ്മർ ക്യാമ്പിനു "വേനൽ പറവകൾ" നാളെ തുടക്കം. മുതൽ ആഗസ്റ്റ് 15 വരെ രണ്ടാഴ്ചക്കാലം ലോകമെമ്പാടുമുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ഒരുങ്ങുന്നത്.

അലക്സ് താളൂപ്പാടം ആണ് ക്യാമ്പ് നയിക്കുന്നത്. എഴുത്തുകാരൻ എം.എൻ കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ്കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമതീരം, ഇബ്രാഹിം ബാദുഷ, ഇആർ.ബി ഗോപകുമാർ, രമേശ് ജി പറവൂർ,  മണിബാബു, രാജു മാത്യു, അഡ്വ.ആയിഷ സാകിർ, റോഷ്‌നി മാത്യു  എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.

സ്‌കൂൾ അവധിയും, ലോക്ക് ഡൗണും മൂലം വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് പുത്തൻ സങ്കേതങ്ങൾ വഴി,  വ്യത്യസ്ത ആശയങ്ങൾ ഉൾപ്പെടുത്തി, കളിയും ചിരിയും കഥകളും നാടൻ പാട്ടുകളുമായി ക്യാമ്പ് ഒരുക്കുമെന്ന് സമാജം പ്രസിഡന്റ് ഷിബു വർഗീസ് ജനറൽ സെക്രട്ടറി ജയരാജ് ക്യാമ്പ് കൺവീനർ രേഖിൻ സോമൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top