26 April Friday

മലയാളി സമാജം സമ്മര്‍ ക്യാമ്പ് ജൂലൈ 29 മുതല്‍ ആഗസ്റ്റ് 12 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

അബുദാബി> അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഇത്തവണയും  'സമ്മര്‍ നെസ്റ്റ്' എന്ന പേരില്‍  ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 12 വരെ നടക്കും. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമാണ് ക്യാമ്പ് ഊന്നല്‍ നല്‍കുന്നത്. അതിനനുസരിച്ചിട്ടുള്ള പരിപാടികളാണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ കുട്ടികളുടെ നാടകവേദിയായ രംഗ പ്രഭാതിന്റെ സാരഥികളായ ശ്രീമതി കെ.എസ് ഗീത, ശ്രീ ഹരീഷ് എന്നിവരാണ് ക്യാമ്പ് ഡയറക്ടറുമാര്‍. ഇന്ത്യക്കകത്ത്  നിരവധി ക്യാമ്പുകള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിചയ സമ്പന്നരായ ഇവരുടെ കഴിവുകള്‍ ക്യാമ്പിനു വന്‍ മുതല്‍ക്കൂട്ടാകും. കൂടാതെ മറ്റ് പ്രമുഖ വ്യക്തികളും വിവിധ വിഷയത്തിലുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം നല്‍കുക. ആറു വയസ്സു മുതല്‍ 18 വയസ്സിനു താഴെവരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം. ക്യാമ്പ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും. രജിസ്‌ട്രേഷനും മറ്റു വിശദവിവരങ്ങള്‍ക്കും 0561004989, 0526394086 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top