04 December Monday

ശക്തി അവാർഡ് ദിനാചരണം: സെമിനാർ സംഘടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

അബുദാബി> അബുദാബി ശക്തി അവാർഡ് സമർപ്പണത്തിൻ്റെ ഭാഗമായി ശക്തി തിയ്യറ്റേഴ്സ് അബുദാബിയിൽ അവാർഡ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി "ജനാധിപത്യത്തിൻ്റെ വർത്തമാനം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുഎഇ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.

ദുബൈ ഓർമ്മയുടെ പ്രസിഡന്റ് ഷിജുബഷീർ, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് ബീരാൻകുട്ടി, ശക്തി സ്ഥാപക അംഗവും, രക്ഷാധികാരി അംഗവുമായ എൻ വി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിനാറിന് ശക്തി ആക്റ്റിംഗ് സെക്രട്ടറി ഹാരീസ് സിഎംപി സ്വാഗതവും, ആക്റ്റിംഗ് പ്രസിഡണ്ട് നാഷാr പത്തനാപുരം അദ്ധ്യക്ഷതയും, സാഹിത്യ വിഭാഗം ജോ. സെക്രട്ടറി ബിജു തുണ്ടിയിൽ നന്ദിയും രേഖപ്പെടുത്തി. ശക്തിക്ക് വേണ്ടി ട്രഷറർ സലിം ചോലമുകത്ത് സ്നേഹോപഹാരം സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top