26 April Friday

അബുദാബിയിൽ പുതിയതായി നാല് ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുന്നു

കെ എൽ ഗോപിUpdated: Saturday Apr 16, 2022

അബുദാബി>  അബുദാബിയിലെ ന്യൂയോർക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS), സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് (CAIR), സെന്റർ ഫോർ സ്‌മാർട്ട് എഞ്ചിനീയറിംഗ് മെറ്റീരിയൽ (CSEM), സെന്റർ ഫോർ ക്വാണ്ടം ആൻഡ് ടോപ്പോളജിക്കൽ സിസ്റ്റംസ് (CQTS) എന്നിവയാണ് ഈ നാല് ഗവേഷണ കേന്ദ്രങ്ങൾ.

അത്യാധുനിക ഗവേഷണത്തിന്റെ ലോകോത്തര ഹബ്ബ് എന്ന നിലയിൽ വൈവിധ്യമാർന്ന വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വികസനത്തിന്റെയും നവീകരണത്തിന്റെയും ഇടപഴകലിന്റെയും കേന്ദ്രങ്ങളായി ഇവ മാറുമെന്നാണ് അധികാരികൾ ലക്ഷ്യമിടുന്നത്. മാനവികതയുടെ ഉന്നമനത്തിനായി ഉന്നത വിദ്യാഭ്യാസത്തിൽ ഒരു പുതിയ മാതൃക ഇതുവഴി രൂപപ്പെടുത്തിയെടുക്കും. ക്വാണ്ടം ആൻഡ് ടോപ്പോളജിക്കൽ സിസ്റ്റംസ് (CQTS) ക്വാണ്ടം കമ്പ്യൂട്ടേഷന്റെ ഏകീകൃത ലക്ഷ്യത്തിലേക്ക് ഊന്നൽ നൽകി ക്വാണ്ടം ടോപ്പോളജിക്കൽ സിസ്റ്റങ്ങളുടെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ക്രോസ്-ഡിസിപ്ലിനറി വൈദഗ്ധ്യത്തിനുള്ള ഒരു ന്യൂക്ലിയേഷൻ പോയിന്റായി പ്രവർത്തിയ്‌ക്കും

അറേബ്യൻ പെനിൻസുലയിലേയും ഗൾഫ് മേഖലയിലേയും കാലാവസ്ഥയേയും പരിസ്ഥിതിയേയും കുറിച്ചു പഠിക്കുന്നതിനുള്ള  ഗവേഷണ കേന്ദ്രമാണ് അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS). കാലാവസ്ഥാ വ്യതിയാനത്തേയും പരിസ്ഥിതിയേയും കുറിച്ചുള്ള ശാസ്‌ത്രീയ ഗവേഷണമാണ്  ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനായി സമുദ്ര, അന്തരീക്ഷ മേഖലയിൽ നിരീക്ഷണ, മോഡലിംഗ് ശേഷി കേന്ദ്രം വികസിപ്പിയ്ക്കുകയും ചെയ്യും. യുഎഇയിലെ സർക്കാർ ഏജൻസികളുമായും പൊതു പങ്കാളികളുമായും സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക.

കൃത്രിമ നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയിൽ അടിസ്ഥാന ഗവേഷണം നടത്താനും ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും വേണ്ടിയാണ് CAIR സ്ഥാപിയ്ക്കുന്നത്. റോബോട്ടിന്റെ ചുറ്റുപാടുകളും ചലിക്കുന്ന വസ്തുക്കളുടെ ഉദ്ദേശവും മനസ്സിലാക്കാൻ സെൻസറുകളിൽ നിന്നുള്ള ഡാറ്റയുടെ സംസ്കരണവും സംയോജനവും അതിന്റെ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top