17 September Wednesday

തൃശൂര്‍ പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

സൈഫുദ്ദീന്‍

അബുദാബി > തൃശൂര്‍ പാവറട്ടി സ്വദേശി അബുദാബിയിൽ അന്തരിച്ചു. വന്മേനാട് ജുമുഅത്ത് പള്ളിക്കുസമീപം താമസിക്കുന്ന സൈഫുദ്ദീന്‍ (39) ആണ്‌ മരിച്ചത്‌.

വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍ -സൂബൈദ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 16 വര്‍ഷമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷഹീനയാണ് ഭാര്യ. ഏക മകന്‍ സയാന്‍. അലി, ഫാറൂഖ്, ബല്‍ഖീസ് എന്നിവര്‍ സഹോദരങ്ങളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top