29 March Friday

ആപ്പ്കാ കുവൈത്ത്‌ റിപ്പബ്ലിക്‌ ദിനാനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കുവൈറ്റ് സിറ്റി> ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്പ്കാ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു. ഫർമാനിയ മെട്രോ  ഓഡിറ്റോറിയത്തിൽ കൺവീനർ അനിൽ ആനാടിന്റെ അധ്യക്ഷതയിൽ ' ഇന്നിന്റെ യാഥാർത്ഥ്യങ്ങളുടെ പൂർവ്വികർ ഇന്ത്യയും സ്വപ്നം കണ്ട റിപ്പബ്ലിക് ഇന്ത്യയും ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.

വർത്തമാനകാലത്ത്‌ ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്ന സാഹചര്യങ്ങളുടെ ആശങ്കകളും എന്നാൽ ഉണർന്നിരുന്ന് പ്രതികരിക്കുന്ന ദീർഘവീക്ഷണമുള്ള പൗരന്മാർക്ക്‌ ശക്തമായ ഭരണഘടനയെ സംരക്ഷിക്കാൻ സാധിക്കും എന്ന പ്രത്യാശയും പൊതുവിൽ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നു. ഭരണഘടന, ജനാധിപത്യബോധം, നിയമസംവിധാനങ്ങൾ എന്നീ മേഖലയിൽ പത്രവാർത്തകളേക്കാൾ ഉപരിയായ അടിസ്ഥാന അറിവ്‌ ജനങ്ങൾക്ക്‌ നൽകാൻ സാധിക്കുമോൾ ആശങ്കകൾക്ക്‌ അവസരം ഇല്ലാത്ത സാഹചര്യം ഉടലെടുക്കപ്പെടും എന്നും യോഗം വിലയിരുത്തി.

സാജു  സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് വിഷയാവതരണം നടത്തുകയും ചെയ്തു. ഇടതുപക്ഷ സഹയാത്രികൻ അഷ്റഫ് ചേരൂട്ട് സന്ദേശം നൽകി. പ്രകാശ് ചിറ്റെഴത്ത്,ബിനു ഏലിയാസ്, എൽദോ എബ്രഹാം, സലിം കൊടുവള്ളി, ലിൻസ് തോമസ്, അഷ്റഫ് , തോമസ് മത്തായി, ജയ്ലേഷ്, പ്രവീൺ ജോൺ,  ഷിജോ , ബേബി ജോസഫ് എന്നിവർ വിഷയത്തെ ആസ്പദമാക്കി ആശയങ്ങൾ പങ്കുവെച്ചു.  ട്രഷറർ സബീബ് മൊയ്തീൻ നന്ദി  രേഖപ്പെടുത്തി.

ആപ്പ്കാ കുവൈത്ത്‌ ജന. സെക്രെട്ടറി മുബാറക്ക്‌ കാമ്പ്രത്ത്‌ വിഷയാവതരണം നടത്തി സംസാരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top