25 April Thursday

വിമാന ടിക്കറ്റിനൊപ്പം നാലു ദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്

അനസ് യാസിന്‍Updated: Thursday Jan 19, 2023

മനാമ> സൗദിയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ, സന്ദര്‍ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി ആരംഭിക്കുന്നു. 'നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്' എന്ന പദ്ധതി പ്രകാരം സൗദിയ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പരമാവധി നാല് ദിവസത്തേക്ക് (96 മണിക്കൂര്‍) സൗദി അറേബ്യയില്‍ പ്രവേശിക്കാനും സഞ്ചരിക്കാനും അനുമതിയുണ്ടാകും. ഇവര്‍ക്ക് ഉംറ നിര്‍വഹിക്കാനും കഴിയും.

നിലവില്‍ യുഎഇ വിമാന കമ്പനനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ എന്നിവ വിമാന ടിക്കറ്റിനൊപ്പം 48 മുതല്‍ 96 മണിക്കൂര്‍ വരെ ട്രാന്‍സിറ്റ് വിസകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സമാനമായ സംവിധാനമാണ് സൗദിയ എയര്‍ലൈന്‍സും പരിഗണിക്കുന്നത്. ഇതനുസരിച്ച് യാത്രക്കാര്‍ ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിസ വേണോ എന്ന് സിസ്റ്റം ചോദിക്കുമെന്ന് സൗദിയ വക്താവ് പറഞ്ഞു. വേണമെന്ന് അറിയിച്ചാല്‍ ഫോം പൂരിപ്പിക്കുന്നതടക്കം മൂന്നു മിനിറ്റിനകം വിസ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

ഉംറ പാശ്ചാത്തലത്തില്‍ ജിദ്ദ അന്താരാഷട്ര വിമാനതാവളം സ്‌റ്റോപ്പ് ഓവര്‍ ആക്കിയാകും പദ്ധതിയാരംഭിക്കുക. പിന്നീട് രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

രാജ്യത്തേക്കുള്ള സൗദിയ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള ആവശ്യം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയടയാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏഴ് എയര്‍ ബസ് നിയോയും മൂന്ന് ബോയിംഗും അടക്കം പത്ത് വിമാനങ്ങള്‍ ഈ വര്‍ഷം സൗദിയക്ക് പുതുതായി ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top