25 April Thursday

കോവിഡ്: സൗദിയില്‍ 30 മരണം കൂടി; രോഗ മുക്തി ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
 
റിയാദ്: കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ ബുധനാഴ്ച 30 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് സൗദിയില്‍ ഒറ്റ ദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമായാണ്. ഇതോടെ ആകെ മരണസംഖ്യ 579 ആയി. 
 
ജിദ്ദയില്‍ 13 പേരും മക്ക, റിയാദ് എന്നിവടങ്ങളില്‍ ഒന്‍പതു പേര്‍ വീതവും മദീന, തബൂക്ക് എന്നിവടങ്ങളില്‍ രണ്ടു പേര്‍ വീതവും തായിഫില്‍ ഒരാളുമാണ് മരിച്ചത്. 
 
പുതുതായി 2171 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 91,182 ആയി. ഇതില്‍  68,159 പേര്‍ രോഗമുക്തി നേടി. ബുധനാഴ്ച മാത്രം 2369 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1,321 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.  
 
24 മണിക്കൂറിനിടെ 16,976 കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ പരിശോധനകള്‍ 8,70,963 ആയി. രാജ്യത്തെ 171 പട്ടണങ്ങളില്‍ ഇതുവരെ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top