20 April Saturday

വംശഹത്യ ഒഴിവാക്കാൻ നടപടിയുണ്ടായില്ല: സാകിയ ജഫ്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

videograbbed image


ന്യൂഡൽഹി
അടിയന്തര നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഗുജറാത്ത്‌ വംശഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന്‌ സാകിയ ജഫ്രി. വർഗീയസംഘർഷങ്ങൾ നടന്ന സമയത്ത്‌ സംസ്ഥാനത്ത്‌ പലയിടത്തും അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന്‌ സാകിയക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ സ്വീകരിക്കേണ്ട നടപടി വിശദീകരിക്കുന്ന പൊലീസ്‌ മാന്വൽ പ്രയോഗത്തിലില്ല. ഗുജറാത്തിലും ഡൽഹിയിലും ത്രിപുരയിലും എല്ലാം ഇതാണുണ്ടായതെന്നും- കപിൽ സിബൽ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോർട്ടിനെതിരായ ഹർജിയിലാണ്‌ സുപ്രീംകോടതിയിൽ വാദംകേൾക്കൽ പുരോഗമിക്കുന്നത്‌. 23ന്‌ വാദംകേൾക്കൽ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top