25 April Thursday

വ്യാജ വീഡിയോ നിർമിച്ച ബിജെപി അനുകൂലി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പട്‌ന> തമിഴ്‌നാട്ടില്‍ ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾ  ക്രൂരമായ ആക്രമണത്തിന്‌ ഇരായാകുന്നെന്ന്‌ കള്ളപ്രചരണം നടത്തിയ ബിജെപി അനുകൂലിയായ യുട്യൂബർ മനീഷ്‌ കശ്യപ്‌ ബിഹാറില്‍ അറസ്റ്റിൽ. പട്‌നയിലെ ബംഗാളി കോളനിയിൽ ചിത്രീകരിച്ച വീഡിയോയാണ്‌ തമിഴ്നാട്ടിലേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്‌.

ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ബിഹാർ വിരുദ്ധരായി മുദ്രകുത്താൻ ഈ വീഡിയോ ബിജെപി നേതാക്കള്‍ വ്യാപകമായി ഉപയോ​ഗിച്ചു. ഈ വീഡിയോയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ തേജസ്വി യാദവ്‌ പങ്കെടുക്കുന്ന ചിത്രവും ഉയര്‍ത്തിക്കാട്ടി ബിഹാര്‍ നിയമസഭയിലടക്കം ബിജെപി  അം​ഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി.

വീഡിയോ ബിജെപി അനുകൂലിയുടെ സൃഷ്ടിയാണെന്ന് വ്യക്തമായതോടെ ആസൂത്രിക ​ഗൂഢാലോചനയാണ് ചുരുളഴിയുന്നത്. ബിഹാർ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. അക്കൗണ്ടില്‍ 42 ലക്ഷം രൂപയൂണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top