24 April Wednesday

‘യോഗി ഇനി ലഖ്‌നൗവിലേക്ക്‌ വരേണ്ട’; പരിഹസിച്ച്‌ അഖിലേഷ്‌ യാദവ്‌

പ്രത്യേക ലേഖകൻUpdated: Sunday Jan 16, 2022

ന്യൂഡൽഹി > യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി ഗൊരഖ്‌പുരിൽ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ച്‌ സമാജ്‌വാദി പാർടി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌.

‘‘ആദ്യം ആദിത്യനാഥ്‌ അയോധ്യയിൽ മത്സരിക്കുമെന്ന്‌ പറഞ്ഞു. പിന്നീട്‌ മഥുര എന്നായി. പ്രയാഗ്‌രാജിൽ മത്സരിക്കുമെന്നും അവകാശപ്പെട്ടു. ഒടുവിൽ ഗൊരഖ്‌പുരിൽ മത്സരിക്കുകയാണ്‌. അദ്ദേഹം അവിടെനിന്നാൽ മതിയെന്നും ലഖ്‌നൗവിലേക്ക്‌ ഇനി വരേണ്ടതില്ലെന്നുമുള്ള  ബിജെപിയുടെ ധാരണ കൊള്ളാം’’–-- അഖിലേഷ്‌ പറഞ്ഞു. ആദിത്യനാഥ്‌ ഏറ്റവും സുരക്ഷിതമായ ഇടംതേടി പോയെന്നും ബിജെപിയുടെ സാധ്യത അവസാനിച്ചെന്നും ഉദ്ദേശിച്ചാണ്‌ അഖിലേഷിന്റെ പരിഹാസം.

മുതിർന്ന നേതാക്കൾ കൂട്ടത്തോടെ പാർടി വിട്ടുപോകുന്നത്‌ ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ പ്രതിഫലിച്ചിട്ടുണ്ട്‌. പുറത്തുവന്ന ആദ്യ പട്ടികയിൽ നിലവിലുള്ള എംഎൽഎമാരിൽ ഭൂരിപക്ഷത്തിനും സീറ്റ്‌ നൽകി. ഭരണവിരുദ്ധവികാരം മറികടക്കാൻ എംഎൽഎമാരിൽ 40 ശതമാനത്തിന്‌ സീറ്റ്‌ നിഷേധിക്കുകയെന്ന അമിത്‌ ഷായുടെ തന്ത്രം ഇവിടെ പാളി. സീറ്റ്‌ കിട്ടാതിരുന്നാൽ കൂടുതൽപേർ പാർടി വിടുമെന്നു ഭയന്നാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top