19 October Sunday

പൊളിറ്റ്‌ബ്യൂറോ റിപ്പോർട്ടിനെതിരെ പിണറായി സംസാരിച്ചെന്ന വാർത്ത തെറ്റ്‌: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

ന്യൂഡൽഹി > സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പൊളിറ്റ്‌ബ്യൂറോ റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചെന്ന വാർത്ത തെറ്റെന്ന്‌ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിൽ പിബി അംഗങ്ങൾ സാധാരണ സംസാരിക്കാറില്ല. അവശ്യമായി വന്നാൽ  പ്രത്യേക അനുമതിയോടെ സംസാരിക്കാം. ഇപ്പോൾ അതൊന്നും ഉണ്ടായിട്ടില്ല–- യെച്ചൂരി പറഞ്ഞു.

പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ ചട്ടക്കൂട്‌ കേന്ദ്രകമ്മിറ്റി യോഗത്തിൽ തയ്യാറാക്കി. അടുത്ത മാസം ചേരുന്ന പിബി യോഗത്തിൽ ഇതു പരിശോധിക്കും. ജനുവരിയിൽ വീണ്ടും കേന്ദ്രകമ്മിറ്റി യോഗം ചേർന്ന്‌ കരട്‌ രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച്‌ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങൾ തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ യെച്ചൂരി വിശദീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top