26 April Friday

വനിതാ ഗുസ്തിക്കാർക്ക് ഐക്യദാർഢ്യവുമായി ബംഗളുരുവിൽ കന്യാസ്ത്രീകളുടെ റാലി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ബംഗളുരു> നീതിക്കുവേണ്ടി സമരം ചെയ്യുന്ന  ഗുസ്തിക്കാർക്ക്  ബാംഗ്ലൂരിലെ കന്യാസ്ത്രീകളുടെ  ഐക്യദാർഢ്യം . വനിതാ ഗുസ്തിക്കാർക്ക് ഐക്യദാർഢ്യം അറിയിച്ച് റാലി നടത്തിയ അവർ കത്തുമയച്ചു.  ‘പ്രിയ യുവതികളേ, പുരുഷാധിപത്യത്തെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതിനും നിങ്ങളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനായി പോരാടുന്നതിനും  കോൺഫറൻസ് ഓഫ് റിലീജിയസ് ഇൻ ഇന്ത്യ [CRI] യുടെ സ്ത്രീകളും പുരുഷന്മാരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ജോലിസ്ഥലത്തും അയൽപക്കങ്ങളിലും പൊതു ഇടങ്ങളിലും ആവർത്തിച്ചുള്ള ലൈംഗികാതിക്രമങ്ങൾക്ക് മുന്നിൽ നിസ്സഹായരായ സ്ത്രീകൾക്ക് നിങ്ങൾ ഒരു മാതൃകയാണെന്നും ’കത്തിൽ പറഞ്ഞു.  

മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിന് വേണ്ടിയുള്ള നിലകൊള്ളുന്ന  സംഘടനയാണ്  സിആർഐ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top