19 December Friday

2 മക്കളെ കെട്ടിപ്പിടിച്ച് തീകൊളുത്തി യുവതി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

വില്ലുപുരം > തമിഴ്‌നാട്ടിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ പിതാവും മരിച്ചു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദുർപേട്ടിനടുത്ത ​ഗ്രാമത്തിലാണ് സംഭവം. എം ദ്രവിയം(38), പൊന്നുരം​ഗം (78), അഞ്ചും മൂന്നും വയസുള്ള പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്.

ഭർത്താല് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ വീട്ടുകാർ ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്‌തത്. പ്രശ്‌നം പരിഹരിക്കു്നനതിനായി യുവതിയുടെ പിതാവ് പൊന്നുരം​ഗം ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇവരും യുവതിയുടെ സഹോദരങ്ങളുമായി വീടിന് പുറത്തുനിന്ന് സംസാരിക്കുന്നതിനിടെയാണ് യുവതി മുറിക്കുള്ളിൽ കയറി മക്കളെ ചേർത്തുപിടിച്ച് തീകൊളുത്തിയത്.

യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കു്നനതിനിടെ പുക ശ്വസിച്ചാണ് പിതാവ് മരിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ സഹോദരങ്ങൾക്ക് പരിക്കേറ്റു. പുക ശ്വസിച്ച് വീട്ടിലുണ്ടായിരുന്ന യുവതിയുടെ അനന്തരവനും കുഴഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനാവാലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.      


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top